രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ മുകളിലെത്തുന്നത്. 24 മണിക്കൂറിനിടെ 123 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
10,846 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ 1,45,582 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 3,42,95,407 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,81,893 ആയി ഉയർന്നു
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.3 ലക്ഷം കൊവിഡ് കേസുകളാണ്.