രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 84,11,724 ആയി ഉയർന്നു.
670 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് മരണം 1,24,985 ആയി. നിലവിൽ കൊവിഡ് മരണങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലിലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ 5,20,773 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,157 പേർ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയവരുടെ എണ്ണം 77,65,966 ആയി ഉയർന്നു. 92.32 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.