കേന്ദ്ര ഏജൻസികൾക്ക് അട്ടിമറിക്കാനായി സംസ്ഥാനത്ത് എന്ത് വികസനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല
സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് ജനങ്ങൾക്കൊന്നും ബോധ്യമില്ല. പൂർത്തിയാകാത്ത പദ്ധതികൾ വെച്ച് കോടിക്കണക്കിന് രൂപ മുടക്കി പരസ്യം ചെയ്യുന്നതല്ലാതെ എന്ത് വികസനമാണുള്ളത്. ഇല്ലാത്ത പദ്ധതികളുടെ പേരിൽ തറക്കല്ലിട്ട് പരസ്യം നൽകുകയാണ് ചെയ്യുന്നത്.
കേന്ദ്ര ഏജൻസികൾക്ക് രമേശ് ചെന്നിത്തല പിന്തുണ നൽകുകയും ചെയ്തു. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. അന്വേഷണ നടപടികളെ തുരങ്കം വെക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. അത് ജനാധിപത്യവ്യവസ്ഥയിൽ അംഗീകരിക്കാനാകില്ല.