കൊവിഡ് സ്ഥീരീകരിച്ചു; തിരുനെൽവേലി ഇരുട്ടുകടൈ ഉടമ ആശുപത്രിയിൽ ജീവനൊടുക്കി

തിരുനെൽവേലി ഹൽവ വിൽപ്പനയിലൂടെ രാജ്യപ്രശസ്തി നേടിയ ഇരുട്ടുകടൈ ഉടമ ഹരിസിങ് ആശുപത്രിയിൽ മരിച്ച നിലയിൽ. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം.

ടുത്ത പനിയെ തുടർന്നാണ് ഹരിസിങ്ങിനെ പാളയംകോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പ്രത്യേക ചികിത്സക്കായി കൊവിഡ് കെയർ വിഭാഗത്തിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ കടകളിലൊന്നാണ് ഇരുട്ടുകടൈ. ദിവസം മൂന്ന് മണിക്കൂർ മാത്രമാണ് കടയുടെ പ്രവർത്തന സമയം. വൈകുന്നേരം അഞ്ച് മണി മുതൽ എട്ട് മണി വരെയുള്ള പ്രവർത്തന സമയത്തിനിടെ നൂറുകണക്കിനാളുകളാണ് മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി ഇവിടെ കാത്തുനിൽക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *