രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1181 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.
63,12,585 പേർക്കാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 9,40,705 പേരാണ് ചികിത്സയിൽ തുടരുന്നത്. 52,73,202 പേർ രോഗമുക്തി നേടി
കൊവിഡ് ബാധിച്ചുള്ള മരണം രാജ്യത്ത് ഒരു ലക്ഷത്തോട് അടുക്കുകയാണ്. 98,678 പേരാണ് രാജ്യത്ത് ഇതിനോടകം മരിച്ചത്. സെപ്റ്റംബർ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. പതിനാല് ലക്ഷത്തോളം സാമ്പിളുകൾ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചു.