ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിൽ നാലാം ദിവസവും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 43 ആയി.
സമീപത്തുള്ള പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിച്ച് രക്ഷാ പ്രവർത്തനം പെട്ടെന്ന് പൂർത്തിയിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അരുൺ മഹേശ്വരൻ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാൾ ഗണേശൻ (45), തങ്കമ്മാൾ (45) , ചന്ദ്ര (63), മണികണ്ഠൻ (22), റോസ്ലിൻ മേരി (53) കപിൽ ദേവ് (25) അഞ്ജു മോൾ (21), സഞ്ജയ് (14), അച്ചുതൻ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.