ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംവദിച്ച് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയതെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ട്. എന്നാൽ പി എസ് ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നു
പി എസ് ജിക്കൊപ്പം നിന്ന് എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർതാരങ്ങളുള്ള ടീമാണ് പി എസ് ജി. തനിക്ക് പ്രീ സീസൺ ഇല്ലാത്തിനാൽ എപ്പോൾ കളിക്കാൻ കഴിയുമെന്ന് അറിയില്ല. എത്രയും വേഗം കളത്തിലേക്ക് തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷ.