ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ അംഗം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം കായികമന്ത്രി വി അബ്ദുൽറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
പാരിതോഷികത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീജേഷിന് ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ മലയാളികൾക്കും പ്രോത്സാഹന സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകും.