കൊവിഡ് വാക്‌സിനേഷനിൽ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 55 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ദേശീയ ശരാശരി 42 ശതമാനമാണ്
കേരളത്തിൽ 22 ശതമാനം പേർ രണ്ടാം ഡോസ് സ്വീകരിച്ചപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകിയതായും കേന്ദ്രം അറിയിച്ചു. ജൂലൈ മാസത്തിൽ 60 ശതമാനം അധിക വാക്‌സിനാണ് കേരളത്തിൽ എത്തിച്ചത്.
സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിൻ കേന്ദ്രം നൽകുന്നില്ലെന്ന ഹർജിയിൽ അസി. സോളിസിറ്റർ ജനറലാണ് എതിർ സത്യവാങ്മൂലം നൽകിയത്.