കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അന്വേഷണം തുടങ്ങി ഒരു മാസമാകാറായിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനം നേരിടേണ്ട വന്നതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ്.

സുനിൽകുമാർ, ബിജു കരീം, ബിജോയ്, റെജി അനിൽ, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നോട്ടീസ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കുറിച്ച് വിവരമില്ലെന്നും അന്വേഷണസംഘം പറയുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികളായ ബിജു കരീം, റെജി അനിൽ, ജിൽസ് എന്നിവർ സമർപ്പിച്ച ഹർജി തൃശ്ശൂർ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്