ടോക്യോ ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 65 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സെമിയിൽ. ക്വാർട്ടറിൽ ഇറാന്റെ മൊർത്തേസ ഗിയാസിയെയാണഅ പുനിയ പരാജയപ്പെടുത്തിയത്. സെമിയിൽ അസർബൈജാന്റെ ഹാജി അലവിയാണ് പുനിയയുടെ എതിരാളി
റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ഹാജി അലവി. വനിതകളുടെ 50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സീമ ബിസ്ല ടുണീഷ്യൻ താരത്തോട് പരാജയപ്പെട്ടു.