തിരുവനന്തപുരം അമ്പൂരിയിൽ മധ്യവയസ്‌കൻ വെട്ടേറ്റ് മരിച്ച നിലയിൽ; ഭാര്യയെ ചോദ്യം ചെയ്യുന്നു

 

തിരുവനന്തപുരം അമ്പൂരിയിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൻവ മുത്തുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സെൻവയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംശയാസ്പദമായ രീതിയിൽ ആയുധങ്ങളുമായി ഇയാളുടെ ഭാര്യയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സെൻവയെ മരിച്ച നിലയിൽ കണ്ടത്.