കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത് സിനിമയിലെ ദിവസവേതനക്കാര്‍ കൂടിയാണ്. ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക്ക് റോഷന്‍. നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുകയാണ് താരം.
”ദുരിതം അനുഭവിക്കുന്ന നൂറ് ഡാന്‍സര്‍മാരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ റെന്റ് അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കോവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്.”
”ഡാന്‍സര്‍മാര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എല്ലാവരും താരത്തിന് നന്ദി അറിയിക്കുകയാണ്” എന്ന് ബോളിവുഡ് സിനിമകളിലെ ഡാന്‍സര്‍മാരുടെ കോര്‍ഡിനേറ്റ് രാജ് സുരാനി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
ഹൃത്വിക് റോഷന്റെ പല ഹിറ്റ് ഗാനങ്ങളിലും ചുവടുവച്ച ഡാന്‍സര്‍മാരെയാണ് താരം സഹായിച്ചിരിക്കുന്നത്. കോവിഡ് ലോക്ഡൗണിനിടെ മുന്‍ ഭാര്യ സൂസന്നെ ഖാനിനും മക്കള്‍ക്കും ഒപ്പമാണ് ഹൃത്വിക് റോഷന്‍ താമസിക്കുന്നത്.