കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയുമുണ്ട്.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 295 പേരില്‍ 109 പേര്‍ രോഗമുക്തരായി. ഒരാള്‍ ചികിത്സക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ രണ്ട് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ 180 പേര്‍ ജില്ലയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലും ഒരാള്‍ പാലക്കാടും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
ജൂണ്‍ 30 ന് ദുബായില്‍ നിന്നു വന്ന ചെതലയം സ്വദേശി (33), ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി (35), ജൂലൈ നാലിന് ഖത്തറില്‍ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി (38), ജൂലൈ 12 ന് ഹൈദരാബാദ് നിന്ന് എത്തിയ മീനങ്ങാടി കാരച്ചാല്‍ സ്വദേശി (32), ജൂലൈ 15ന് തമിഴ്‌നാട് നിന്നെത്തിയ പൂതാടി സ്വദേശി (33), ജൂലൈ 19 ന് സൗദിയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി (32), നൂല്‍പ്പുഴ സ്വദേശി (24), പേര്യ സ്വദേശി (38 ), ജൂലൈ 3ന് ഖത്തറില്‍ നിന്നു വന്ന അരമ്പറ്റകുന്ന് സ്വദേശി (32), ജൂലൈ ഏഴിന് മസ്‌കറ്റില്‍ നിന്നെത്തിയ പൊഴുതന സ്വദേശി (50), ജൂലൈ ആറിന് ഹൈദരാബാദില്‍ നിന്നു വന്ന വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി (30), ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി അന്‍പതുകാരന്റെ കൂടെ വന്ന മക്കള്‍ (17, 19), ജൂലൈ എട്ടിന് ഒമാനില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശിനി (51), ജൂലൈ 13ന് മുംബൈയില്‍ നിന്ന്‌വന്ന പാക്കം സ്വദേശി (35), ജൂലൈ 11ന് ചെന്നൈയില്‍ നിന്ന് വന്ന നടവയല്‍ സ്വദേശി (52)- (എല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു), ജൂലൈ 15 ന് വെല്ലൂരില്‍ നിന്നുവന്ന് നെന്മേനികുന്നിലെ ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി (23), തൃശൂര്‍ സ്വദേശി (33), നിലവില്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മട്ടിലയം സ്വദേശികള്‍ (രണ്ടു വയസ്സുകാരനും 28 കാരിയും 29 കാരനും), ജൂലൈ 12ന് നാദാപുരത്ത് നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (45- ഇദ്ദേഹം ജോലിചെയ്ത നാദാപുരത്തുള്ള കടയുടമ ജൂലൈ 13 മുതല്‍ പോസിറ്റീവായി ചികിത്സയിലാണ്), ജൂലൈ നാലിന് നാദാപുരത്ത് നിന്നു വന്ന് ജൂലൈ 18 മുതല്‍ പോസിറ്റീവായി ചികിത്സയിലുള്ള എടവക കുന്ദമംഗലം സ്വദേശി അമ്പതുകാരന്റെ വീട്ടിലുള്ള 46 കാരിയും 12 കാരനും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ പുല്‍പ്പള്ളി സ്വദേശി (39- ഇദ്ദേഹം ജൂലൈ ഏഴിന് കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.07.20) പുതുതായി നിരീക്ഷണത്തിലായത് 123 പേര്‍. 226 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3193 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13115 സാമ്പിളുകളില്‍ 11542 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11247 നെഗറ്റീവും 295 പോസിറ്റീവുമാണ്.