സംസ്ഥാനത്ത് പുതുതായി 20 ഹാട്ട് സ്പോട്ടുകൾ. തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലം ജില്ലയിലെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂർ ജില്ലയിലെ എരമം-കുറ്റൂർ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അന്നമനട (വാർഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 337 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.