സംസ്ഥാനത്ത് പുതുതായി 26 ഹോട്ട് സ്പോട്ടുകൾ തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ (എല്ലാ വാർഡുകളും), കടയ്ക്കൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂർ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂർ (3), മറവൻതുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുകുന്ന് (കണ്ടൈൻമെന്റ് സോൺ: 12), പിണറായി (9), കുറ്റിയാട്ടൂർ (13), ഏഴോം (7), മാട്ടൂൽ (10), തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്