ബീഹാറിൽ 19 വയസ്സുകാരിയെ അമ്മാവനും ഭാര്യയും ചേർന്ന് തീ കൊളുത്തി കൊന്നു. ഭൂമി സംബന്ധിച്ച തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. ബീഹാർ മുസാഫർപൂരിലാണ് സംഭവം
സൂഫിയാൻ പർവീൺ എന്ന കുട്ടിയാണ് മരിച്ചത്. സുഫിയാന്റെ അമ്മാവൻ സൈനുലാബുദ്ദീൻ, ഭാര്യ ഹക്കീം ഖാത്തൂൺ എന്നിവർ ഒളിവിലാണ്. സൂഫിയാനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സഹോദരൻ പറയുന്നു.