തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയും കാമുകനും ചേർന്ന് ഭർത്താവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ്(36) കൊല്ലപ്പെട്ടത്. ഭാര്യയായ അഞ്ജുവുമായി ഇയാൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു

അടുത്തിടെ അഞ്ജു ശ്രീജുവെന്ന യുവാവുമായി അടുപ്പത്തിലായി. തുടർന്ന് ഇരുവരും ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചു. ഇത് അരുൺ എതിർത്തതാണ് കൊലപാതകത്തിന് കാരണമായത്.

ചൊവ്വാഴ്ച രാത്രി ശ്രീജുവും അഞ്ജുവും ചേർന്ന് അരുണിനെ വിളിച്ചു വരുത്തുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.