വോട്ടർ പട്ടികയിൽ കൂടുതൽ ക്രമക്കേടുകളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തിൽ വോട്ടുള്ള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുകയും ചെയ്തതായി ചെന്നിത്തല ആരോപിക്കുന്നു
ഒരു വോട്ടർക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവർക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡുകളുമുണ്ട്. ഈ വോട്ടർക്ക് രാവിലെ യഥാർഥ മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിൽ പോയി വോട്ട് ചെയ്യാം.
ആകെ 1,09,693 വ്യാജ വോട്ടർമാരുണ്ട്. ഇരിക്കൂർ മണ്ഡലത്തിൽ 537 അന്യ മണ്ഡലങ്ങളിൽ വോട്ടർമാരുണ്ട്. അഴീക്കോട് 711 വോട്ടർമാരും ചേർത്തലയിൽ 527 അന്യമണ്ഡല വോട്ടർമാരുമുണ്ട്
140 മണ്ഡലങ്ങളിലും ഇത്തരത്തിൽ സമീപ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുണ്ട്. ഇന്ന് തന്നെ മുഴുവൻ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.