പത്തനംതിട്ട എ ആർ ക്യാമ്പിൽ പോലീസുദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ എസ് ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു.
ഇതോടെ ക്യാമ്പിൽ സംഘർഷമുണ്ടായി. ഡോഗ് സ്‌ക്വാഡ് എസ്‌ഐയാണ് ജയകുമാർ. മുമ്പും തല്ല് കേസിൽ ഇയാൾ നടപടി നേരിട്ടിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.