മീനങ്ങാടി കുമ്പളേരി കൊഴാലില്‍ കെ.വി. ജോണ്‍ (81) ആണ് മരിച്ചത്. ഇന്ന് രാവിലെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 29നാണ് ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹ സംബന്ധ അസുഖബാധിതനുമായിരുന്നു
തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.30 യോടെ മരണപ്പെടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് കത്തീഡ്രലിന്റെ ട്രസ്റ്റി, സെക്രട്ടറി, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറായും, സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ. മക്കള്‍: ജോണ്‍സണ്‍, സജി, ഷാജി, ഷൈനി. മരുമക്കള്‍: അന്നമ്മ, സ്റ്റെല്ല, ബിന്ദു, പരേതനായ ജേക്കബ്.