ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; നിതീഷിനെ നേതാവായി തെരഞ്ഞെടുക്കും

ബിഹാറിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. നിതീഷ് കുമാറിനെ നേതാവായി യോഗം തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും. യോഗത്തിന് ശേഷം നിതീഷ് കുമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും

എല്ലാ തീരുമാനങ്ങളും യോഗത്തിലുണ്ടാകും. മുന്നണി നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും നിതീഷ് പറഞ്ഞു. 243 അംഗ സഭയിൽ എൻഡിഎക്ക് 125 സീറ്റുകളാണ് ലഭിച്ചത്.
ഉപമുഖ്യമന്ത്രിയായി കാമേശ്വർ ചൗപാലിന്റെ പേരാണ് ബിജെപി ആലോചിക്കുന്നത്. വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും ഉപമുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തിൽ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുക്കും