തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധൻ രാവിലെ 8 ന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍. പോളിങ ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജോലിക്കായി 1300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.
ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍- നഗരസഭ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ എണ്ണും. കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെ വരണാധികാരിയുടെ കൈവശം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ പരിഗണിക്കും. അതിനു ശേഷം ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതല്ല.
ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 7 മണിക്കു മുമ്പു തന്നെ വരണാധികാരികള്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും. ഈ സമയത്ത് സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും ഹാജറാകാം. എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടാബിള്‍ എന്ന നിലയിലാണ് കൗണ്ടിങ് സെന്ററുകള്‍ ക്രമീകരിക്കുന്നത്. ആകെ 138 കൗണ്ടിങ് ടാബിളുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക ് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ച വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. വോട്ടെണ്ണല്‍ ആരംഭിക്കുക് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക.
വോട്ടെണ്ണല്‍ ഏജന്റുമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ഫോട്ടോ സഹിതം അതത് വരണാധികാരികള്‍ക്കു സമര്‍പ്പിക്കണം. ജില്ലാ പഞ്ചായത്തിനുള്ള അപേക്ഷയും ബ്ലോക്ക് വരണാധികാരിക്കാണ് നല്‍കേണ്ടത്. കോവിഡ് പഞ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിക്ക് അവരുടെ തെരഞ്ഞെടുപ്പ് ഏജന്റിനു പുറമെ ഒരു കൗണ്ടിങ് ടേബിളിന് ഒരു ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താവുന്നതാണ്.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും കര്‍ശനമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും ചെയ്യണം.