സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോട്ട് കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136,…

Read More

ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ അടക്കമുള്ള സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി പണിമുടക്കി. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമാണ്. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിൾ പ്രവർത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

Read More

ഇന്ന് 4481 പേർക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 57,640 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.  മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

വയനാട് ‍ജില്ലയിൽ 61 പേര്‍ക്ക് കൂടി കോവിഡ്; 153 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.12.20) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 153 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1275 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട്ടിലെ വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 8 ന് തുടങ്ങും;ഏഴ് കേന്ദ്രങ്ങള്‍; 1300 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധൻ രാവിലെ 8 ന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍. പോളിങ ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജോലിക്കായി 1300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം  പൂര്‍ത്തിയായി. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍- നഗരസഭ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍…

Read More

കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ജീവഹാനിയുണ്ടായ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചികുന്നിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതും പരിസ്ഥിതി ലോലവുമായ പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. 90 ഡിഗ്രിയെങ്കിലും ചെരിവുള്ള സ്ഥലത്ത് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് പ്രാഥമിക അന്വോഷത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വോഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്…

Read More

ഇത്തവണ വോട്ട് കൈപ്പത്തിക്കല്ല; രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് : ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ എം.പിക്ക് വോട്ടുള്ള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്. 18 വയസ് മുതല്‍ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ താമസിച്ചിരുന്ന പ്രദേശം പഞ്ചായത്തായിരുന്നു. പിന്നെ മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനുമായി. അന്നെല്ലാം വോട്ട് ചെയ്തത് കൈപ്പത്തി അടയാളത്തിലായിരുന്നു. പാര്‍ലമെന്റിലേക്ക് നാട്ടില്‍ മല്‍സരിച്ചത് പ്രേമചന്ദ്രനാണ്. പക്ഷേ അന്ന് തനിക്ക് വോട്ട്…

Read More

നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷം

നാദാപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരിൽ നാദാപുരം തെരുവംപറമ്പില്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്. പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയുണ്ടായി.  

Read More