എസ് എസ് എൽ സി ; 1837 സ്‌കൂളുകൾക്ക് നൂറുമേനി

റെക്കോർഡ് വിജയമാണ് കൊവിഡ് കാലത്തും എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ നേടിയത്. 98.82 ശതമാനമാണ് വിജയം. ഇതുവരെയുണ്ടായിരുന്ന ഏറ്റവുമുയർന്ന വിജയശതമാനം 2015ലെ 98.57 ശതമാനമായിരുന്നു. എല്ലാ വിധ പ്രതിസന്ധികളും മറികടന്നാണ് സർക്കാർ പരീക്ഷാ നടത്തിയത്.

എല്ലാതലത്തിലും വിജയശതമാനം വർധിച്ചിട്ടുണ്ട്. നൂറ് ശതമാനം വിജയം നേടിയത് ഇത്തവണ 1837 സ്‌കൂളുകളാണ്. ഇതിൽ 637 എണ്ണം സർക്കാർ സ്‌കൂളുകളാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അൺ എയ്ഡഡ് സ്‌കൂളുകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള റവന്യു ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട്. 100 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്.

Leave a Reply

Your email address will not be published. Required fields are marked *