പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെസൈന്യം വധിച്ചു.

സിആർപിഎഫ്, കാശ്മീർ പോലീസ്, 53 ആർ ആർ എന്നിവ സംയുക്തമായാണ് ഓപറേഷൻ നടത്തുന്നത്. പുൽവാമയിലെ ഗുസ്സോയിൽ നടന്ന റെയ്ഡിനിടെ ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു

കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇവർ വെടിവെപ്പ് തുടർന്നതോടെയാണ് സൈന്യം തിരിച്ച് ആക്രമണം ആരംഭിച്ചത്. സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് മൂന്ന് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ