കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ചുപൂട്ടി സൗദി അറേബ്യ
റിയാദ്:കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ച് സൗദിഅറേബ്യ. കൊവിഡിന്റെ രണ്ടാംഘട്ടം വിവിധ രാജ്യങ്ങളില്‍ പടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്.ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തേക്ക് സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുമുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി.ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ട യാത്രകൾമാത്രം അനുവദിക്കും.അതേസമയം നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. ജല മാർഗവും, റോഡ്…