Headlines

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് കോവിഡ് വാക്‌സിൻ

ജിദ്ദ: സൗദിയിലേക്ക് മൂന്നു മില്യൺ കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു. ആസ്ട്ര സെനേക കോവിഡ് വാക്‌സിനാണ് സൗദിയിലേക്ക് സിറം ഇൻസ്റ്റിറ്റിയൂട്ട് നൽകുക. 5.25 ഡോളറാണ് ഒരു ഡോസിന്. ഒരാഴ്ചക്കകം ഇത് വിതരണം ചെയ്യുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

സൗദി തണുത്തുറയുന്നു; താപനില പൂജ്യത്തിൽ താഴെയാകും: വിവിധ പ്രവിശ്യകളിൽ മൂടൽ മഞ്ഞ്

റിയാദ് : ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു. രാജ്യത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മധ്യഭാഗത്തും താപനില കുറയുകയും…

Read More

തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ നടത്തി പിടിയിലായ മലയാളികളടക്കമുള്ള 285 പ്രവാസികള്‍ കൂടി മോചിതരായി

റിയാദ്: തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായി ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരില്‍ 285 പേര്‍ കൂടി മോചിതരായി നാട്ടിലേക്ക് മടങ്ങി. ദമ്മാം വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവര്‍ മടങ്ങിയത്. ഇതില്‍ എട്ട് മലയാളികള്‍, 20 തെലങ്കാന, ആന്ധ്ര സ്വദേശികള്‍, 18 ബിഹാറികള്‍, 13 ജമ്മുകാശ്മീര്‍ സ്വദേശികള്‍, 12 രാജസ്ഥാനികള്‍, 36 തമിഴ്‌നാട്ടുകാര്‍, 88 ഉത്തര്‍പ്രദേശുകാര്‍, 60 പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍…

Read More

വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവി ആശുപത്രിയിൽ

മക്ക: വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ അസുഖത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഫോണിൽ ബന്ധപ്പെട്ട് ശൈഖ് ഫാറൂഖ് ഹദ്‌റാവിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. 48 വർഷം മുമ്പ് ഹിജ്‌റ 1394 ൽ ആണ് ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ ആദ്യമായി മക്ക അൽഉംറ മസ്ജിദിൽ മുഅദ്ദിനായി നിയമിച്ചത്. 21 വർഷത്തിനു ശേഷം ഹിജ്‌റ 1415 ൽ വിശുദ്ധ ഹറമിൽ ഔദ്യോഗിക മുഅദ്ദിനായി നിയമിക്കുകയായിരുന്നു.

Read More

സൗദിയ ദോഹ സര്‍വീസ് ഇന്നുമുതല്‍

റിയാദ്: ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍നിന്ന് ആഴ്ചയില്‍ മൂന്നു സര്‍വീസുകളും വീതമാണ് ദോഹയിലേക്ക് നടത്തുക. റിയാദില്‍നിന്ന് ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് വൈകിട്ട് 4.40 ന് പുറപ്പെടുമെന്നും സൗദിയ അറിയിച്ചു.

Read More

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് സൗദി അറേബ്യ

സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. അവര്‍ സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. രണ്ടാഴ്ച മുന്‍പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അതിർത്തികൾ അടച്ചിട്ടത്. ഇനി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ്…

Read More

ജിസാനില്‍ വീടിനു തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു: മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു മുതല്‍ എട്ടു വരെ വയസ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. അബൂഅരീശിലെ കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസസ്ഥലത്താണ് ദുരന്തം. മാതാവിനും മറ്റു മൂന്നു കുട്ടികള്‍ക്കുമാണ് പരിക്ക്. ഇക്കൂട്ടത്തില്‍ രണ്ടു പേരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍…

Read More

അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു

സൗദി അറേബ്യയിൽ അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു. ഈജിപ്ഷ്യൻ സ്വദേശിയായ ഹാനി അബ്ദുൽ തവാബ് (35) നെയാണ് 13 വയസ്സുകാരൻ വെടിവെച്ചു കൊന്നത്. ക്ലാസ്മുറിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിദ്യാർഥി വെടിവെക്കുകയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥിയും അധ്യാപകനും തമ്മിൽ വാക്കേറ്റം ഉണ്ടാവുന്നത്. തുടർന്ന് സഹോദരനോടൊപ്പം സ്‌കൂളിന് പുറത്ത് കാത്തുനിന്ന വിദ്യാർഥി അധ്യാപകന്റെ തലയ്ക്കു വെടിവെച്ചു. ചികിത്സയിൽ കഴിയവെയാണ് അധ്യാപകൻ മരണത്തിന് കീഴടങ്ങിയത്.

Read More

സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ റിയാദ്, കിഴക്കന്‍ മേഖലകള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജൗഫ്‌, തബൂക്ക്, ഹൈല്‍, ഖസീം എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനും ഇതേ തുടര്‍ന്ന് കനത്ത മഴവെള്ളപ്പാച്ചിലും…

Read More

സഊദി പ്രവേശന വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവാനായിൽ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ പ്രവേശനം അനുവദിച്ചേക്കും. സഊദിയിൽ നിന്നും പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിക്കുമെന്നും വിദേശികൾക്ക് രാജ്യത്ത് നിന്നും പോകാമെന്നും സഊദി സിവിൽ എവിയേഷൻ അതോറിറ്റി…

Read More