കൊവിഡ് വാക്സിൻ എത്തിക്കുവാനും കൈമാറാനുമുള്ള എല്ലാ തയ്യാറെപ്പുകളും പുർണമാണെന്ന് സൗദിയ കാർഗോ സർവ്വീസ്
റിയാദ്:കൊറോണ വൈറസ് വാക്‌സിന്‍ എത്തിക്കുന്നതിനായുള്ളഎല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ ഏര്‍പ്പെടുത്തിയതായി സൗദിയ കാര്‍ഗോ സിഇഒയും സൗദി അറേബ്യന്‍ ലോജിസ്റ്റിക്‌സ് കമ്പനി ചെയര്‍മാനുമായ ഒമര്‍ ഹരിരി പറഞ്ഞു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതീകരിച്ച കൊറോണ വൈറസ് വാക്‌സിന്‍ മെഡിക്കല്‍ സാമഗ്രികളും വാക്സിൻ സ്വീകരിക്കാന്‍ തയ്യാറാണ്.“വാക്‌സിൻ കയറ്റുമതി മികച്ച രീതിയിലും സുരക്ഷിതമായും…