Headlines

സൗദിയിൽ ട്രെയിലർ മേൽപാലത്തിനു മുകളിൽ നിന്ന് കാറുകൾക്ക് മുകളിലേക്ക് മറിഞ്ഞു.ഒരു മരണം

റിയാദ്:കിഴക്കന്‍ റിയാദിലെ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ മേല്‍പാലത്തിനു മുകളില്‍ നിന്ന് ട്രെയിലര്‍ടിപ്പര്‍ ലോറി കാറുകള്‍ക്കു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാലത്തിനു താഴെകൂടി സഞ്ചരിക്കുകയായിരുന്ന രണ്ടു കാറുകള്‍ക്കു മുകളിലേക്കാണ് കല്ലും മണ്ണും നിറച്ച ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.പടിഞ്ഞാറു ദിശയില്‍ അല്‍നഹ്ദ റോഡ് ഇന്റര്‍സെക്ഷനു തൊട്ടുമുമ്പായിട്ടാണ് അപകടം നടന്നത്.സുരക്ഷാ വിഭാഗവും, സിവില്‍ ഡിഫന്‍സും,റെഡ് ക്രസന്റ് യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

ദമാം തുറമുഖത്ത് രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു

ദമാം:ദമാംകിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് രണ്ടു ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, സൗദി അൽബഹ്‌രി കമ്പനിക്കു കീഴിലെ കപ്പലും ടാൻസാനിയ പതാക വഹിച്ച കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം നടന്നത്.ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു അപകടം ദമാം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. സംഭവം നടന്ന ഉടൻതന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത…

Read More

സൗദിയിൽ മലയാളി യുവതി കുഴഞ്ഞു വീണുമരിച്ചു

  അൽബഹ:സൗദി അറേബ്യയിലെ അൽബാഹക്കടുത്തുള്ള പ്രദേശമായ ബൽജുർശിയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു നിര്യാതയായി.കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനിയായ പൂവത്താനം വീട്ടിൽ ബെസ്സിമോൾമാത്യു(37)ആണ് മരിച്ചത്.ബൽജുർശിയിൽ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്നു.ബൽജുർശി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹ്യപ്രർത്തകർ വഴി നടപ്പിലാക്കുന്നു.ഭർത്താവ്:ജോസഫ് വർഗീസ്,മകൻ ജൂബിലി ജോസഫ്:(2)വയസ്.

Read More

മദീന സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു; ഒരു കുട്ടിമാത്രം രക്ഷപ്പെട്ടു.

മദീന:സൗദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴി ഇന്നാണ് അപകടം സംഭവിച്ചത്.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്(49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഫാമിലി വിസയിലായിരുന്നു കുടുംബം.മരിച്ച ഫാസിലയുടെ സഹോദരനും,സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും…

Read More

സൗദിയില്‍ കൊവിഡ് രോഗികള്‍ 200ന് താഴെയെത്തി

  റിയാദ്:ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം സൗദിയിൽ പ്രതിദിന കൊവിഡ് രോഗികൾ 200 താഴെയെത്തി. ഇന്ന് 190 പേരില്‍ മാത്രമാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പേര്‍ രോഗ മുക്തിയും നേടിയിട്ടുണ്ട്.കോവിഡ് മൂലം ഇന്ന്14 പേരാണ് മരിച്ചത്.ഇതോടെ ഇതിനകം രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5,954 ആയി വർദ്ദിച്ചു.ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,58,526ഉം, മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,48,562ഉമാണ്.4,010 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 603 പേരാണ് അത്യാസന്ന…

Read More

കൊവിഡ് വാക്സിൻ എത്തിക്കുവാനും കൈമാറാനുമുള്ള എല്ലാ തയ്യാറെപ്പുകളും പുർണമാണെന്ന് സൗദിയ കാർഗോ സർവ്വീസ്

  റിയാദ്:കൊറോണ വൈറസ് വാക്‌സിന്‍ എത്തിക്കുന്നതിനായുള്ളഎല്ലാ ക്രമീകരണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ ഏര്‍പ്പെടുത്തിയതായി സൗദിയ കാര്‍ഗോ സിഇഒയും സൗദി അറേബ്യന്‍ ലോജിസ്റ്റിക്‌സ് കമ്പനി ചെയര്‍മാനുമായ ഒമര്‍ ഹരിരി പറഞ്ഞു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതീകരിച്ച കൊറോണ വൈറസ് വാക്‌സിന്‍ മെഡിക്കല്‍ സാമഗ്രികളും വാക്സിൻ സ്വീകരിക്കാന്‍ തയ്യാറാണ്.“വാക്‌സിൻ കയറ്റുമതി മികച്ച രീതിയിലും സുരക്ഷിതമായും…

Read More

സൗദിയിൽ ചേംബര്‍ ഓഫ് ബോര്‍ഡ് അംഗങ്ങളാക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന പുതിയ നിയമം നിലവില്‍വന്നു

റിയാദ്: സൗദി ചേംബേഴ്സ് ഓഫ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന് സൗദിമന്ത്രിസഭ അംഗീകാരം നല്‍കി.സൗദി ചരിത്രത്തില്‍ ആദ്യമായാണ് ചേംബര്‍മാരുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്നത്. ചേംബറില്‍ ചേര്‍ന്ന പുതിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് പുനര്‍നാമകരണം ചെയ്ത് “ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ്” എന്ന…

Read More

സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 230 കൊറോണ രോഗികള്‍.11മരണം

റിയാദ്: സൗദിയില്‍ ഇന്ന് 230 പേരിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലം ഇന്ന് 11 പേരാണ് മരിച്ചത്.368 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്.സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ മൊത്തം എണ്ണം 3,58,102 ആണ്. കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5,930 പേരും മൊത്തം രോഗമുക്തി നേടിയവർ 3,47,881 പേരുമാണ്.4291പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 607 പേരാണ് അത്യാസന്ന നിലയിലുള്ളത്.അതോടൊപ്പംഇന്ന് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിയാദിൽ 78പേരിലാണ്.

Read More

നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മദീനയില്‍ ഖബറടക്കി

മദീന: ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ച തിരൂരങ്ങാടി വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കല്‍ എറക്കുത്ത് അസ്‌കര്‍ അലി (46)യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കിയത്. മദീന അസീസിയയില്‍ 22 വര്‍ഷമായി ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു മരണം. ഖൈറുന്നിസയാണ് ഭാര്യ. ഫാത്തിമ ഫിദ, മുഹമ്മദ് ഫിസ, മുഹമ്മദ് സഹല്‍, ആയിഷ ഹന്ന എന്നിവര്‍ മക്കളാണ്. പനിയെ തുടര്‍ന്ന് മദീന അല്‍ സഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അസ്‌കര്‍ അലിയുടെ…

Read More

കേരള കലാസാഹിതി ജിദ്ദയിൽ ബിസിനസ് വെബിനാറില്‍ സംഘടിപ്പിച്ചു

ജിദ്ദ: കോവിഡ് കാലത്ത് പ്രവാസം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ അതിജീവിക്കാനും തിരികെ നാട്ടില്‍ പുതിയ ബിസിനസന് സംരംഭങ്ങളാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള കലാസാഹിതി, വിപുലമായ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചു. തൊഴില്‍നഷ്ടവും മറ്റുമായി നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കായി അവരുടെ ഉപജീവനത്തിന് മാര്‍ഗരേഖ നല്‍കുന്നതിനാണ് ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതി പ്രവാസികള്‍ക്കൊരു സംരംഭക ജാലകം എന്ന ശീര്‍ഷകത്തില്‍ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചത്. സംരംഭകരംഗത്തെ ആറു പ്രമുഖര്‍ അവതരിപ്പിച്ച സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ടും…

Read More