മദീന: ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ച തിരൂരങ്ങാടി വെളിമുക്ക് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പാലക്കല്‍ എറക്കുത്ത് അസ്‌കര്‍ അലി (46)യുടെ മൃതദേഹമാണ് മദീന മുനവ്വറയിലെ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കിയത്. മദീന അസീസിയയില്‍ 22 വര്‍ഷമായി ബ്രോസ്റ്റ് കട നടത്തിവരികയായിരുന്നു. അടുത്തയാഴ്ച നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു മരണം.
ഖൈറുന്നിസയാണ് ഭാര്യ. ഫാത്തിമ ഫിദ, മുഹമ്മദ് ഫിസ, മുഹമ്മദ് സഹല്‍, ആയിഷ ഹന്ന എന്നിവര്‍ മക്കളാണ്. പനിയെ തുടര്‍ന്ന് മദീന അല്‍ സഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അസ്‌കര്‍ അലിയുടെ മരണം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മദീന വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.