സൗദിയിൽ ചേംബര്‍ ഓഫ് ബോര്‍ഡ് അംഗങ്ങളാക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന പുതിയ നിയമം നിലവില്‍വന്നു

റിയാദ്: സൗദി ചേംബേഴ്സ് ഓഫ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമത്തിന് സൗദിമന്ത്രിസഭ അംഗീകാരം നല്‍കി.സൗദി ചരിത്രത്തില്‍ ആദ്യമായാണ് ചേംബര്‍മാരുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്നത്.

ചേംബറില്‍ ചേര്‍ന്ന പുതിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് പുനര്‍നാമകരണം ചെയ്ത് “ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ്” എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക.ഇവിടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും പരിശീലിക്കുന്നതിനുമുള്ള നടപടികൾ കൂടുതല്‍ സുഗമമാക്കാൻ ഈ പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ടായിരിക്കും.
ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് സൗദി പൗരന്‍മാര്‍ക്കുമാത്രമെ അവകാശമുള്ളു എന്ന വ്യവസ്ഥ നിര്‍ത്തലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ബോര്‍ഡിലേക്കുള്ള അംഗത്വം തുടര്‍ച്ചയായി രണ്ട് തവണ പുതുക്കേണ്ടതുണ്ട്.
പുതിയ നിയമമനുസരിച്ച്, ഒരേ പ്രദേശത്ത് ഒന്നിലധികം ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപിക്കാനും, അല്ലെങ്കില്‍ അവരുടെ അധികാരപരിധിയിലുള്ള ഗവര്‍ണറേറ്റുകളിലോ പട്ടണങ്ങളിലോ ഓഫീസുകളും ശാഖകളും ഉണ്ടാക്കുവാനും‍ സാധിക്കും.