ഭാരം കുറയ്ക്കാൻ മുട്ട ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

പ്രോട്ടീൻ റിച്ച് ഡയറ്റിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലെത്തുക മുട്ടയാണ്. ഏതൊരു പ്രോട്ടീൻ ഡയറ്റിലും മുട്ടയ്ക്ക് സ്ഥാനമുണ്ട്. മുട്ട ഉൾപ്പെട്ട ബ്രേക്ഫാസ്റ്റ് കഴിക്കുന്നതുതന്നെ ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഭാരം കുറയ്ക്കാൻ മുട്ട ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

1.മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നത് ആരോഗ്യകരമാണ് എന്ന് ഒരു ധാരണയാണ് പലർക്കുമുള്ളത്. ഹൈ കൊളസ്ട്രോൾ അടങ്ങിയതാണ് മഞ്ഞ എങ്കിലും അതൊരിക്കലും ഹാനീകരമല്ല. വൈറ്റമിൻ B2,B12,D, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് എന്നിവ എല്ലാം ഇതിലുണ്ട്.

2.ഏത് എണ്ണയാണ് മുട്ട പാകം ചെയ്യാൻ ഉപയോഗിക്കുക എന്നത് ഏറെ പ്രധാനം. വെളിച്ചെണ്ണ, ഒലിവ് എണ്ണ എന്നിവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

3.ഏതൊക്കെ ആഹാരത്തിനോപ്പം മുട്ട കഴിക്കണം എന്നതും പ്രധാനമാണ്. ചീര, തക്കാളി, കാപ്സിക്കം, മഷ്‍റൂം എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായകമാണ്.

 

4.വേഗം പാകം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് മുട്ട. എന്നാൽ ചിലർ മുട്ട ഓവർ കുക്ക് ചെയ്യാറുണ്ട്. ഇത് നന്നല്ല. വൈറ്റമിൻ എ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതുമൂലം നഷ്ടമാകും. അതുപോലെ അമിതമായി കുക്ക് ചെയ്താൽ മുട്ടയിൽ കൊളസ്ട്രോൾ ഓക്സിസ്റ്റെറോൾസ് ആയി മാറുകയും ചെയ്യും.