ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം

ന്യൂനമർദത്തിൻറെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.