Headlines

സൗദിയില്‍ ഇന്ന്189 പേരിൽ കൊവിഡ്.മരണം 11.അത്യാസന്ന നിലയിൽ 380രോഗികൾ മാത്രം

റിയാദ്:സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 189പേരിൽ.അതോടൊപ്പംഇന്ന് റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 11 പേരുടെതുമാണ്.190 പേർ ഇന്ന് കോവിഡ് മുക്തരായി.ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,52,608 ആയി വർദ്ദിച്ചു. തുടക്കം മുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,61,725 ആണ്.രോഗം ബാധിച്ച് ആകെ മരിച്ചവർ 6,159 പേരും ,നിലവില്‍ ചികിത്‌സയിലുള്ളത് 2,958 പേരുമാണ്.ഇതില്‍ 380 പേർ മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്.ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിൽ 52 പേരിലാണ്. മക്ക 38,…

Read More

സൗദിയിലെ ജീസാനില്‍ മലപ്പുറം സ്വദേശിയെ ജോലിചെയ്യുന്ന കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ജിസാന്‍: മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി പുള്ളിയില്‍ മുഹമ്മദ്അലി (52) സൗദിയിലെ ജിസാന് സമീപം അബൂ അരീഷില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഗ്‌ളാസ് ഡോര്‍ അടച്ച് പാക്ക് ചെയ്യുന്നതിനിടെ കടകൊള്ളയടിക്കാനെത്തിയവര്‍,സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറയുടെ കേബിള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാൻ ശ്രമിക്കുന്നതിനിടെ ആക്രമികള്‍ വധിച്ചതാണെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ…

Read More

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഈ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്‍റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ…

Read More

കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ചുപൂട്ടി സൗദി അറേബ്യ

  റിയാദ്:കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ച് സൗദിഅറേബ്യ. കൊവിഡിന്റെ രണ്ടാംഘട്ടം വിവിധ രാജ്യങ്ങളില്‍ പടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്.ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തേക്ക് സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുമുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി.ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ട യാത്രകൾമാത്രം അനുവദിക്കും.അതേസമയം നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. ജല മാർഗവും, റോഡ്…

Read More

സൗദിയില്‍ ഇന്ന് 158 കൊവിഡ് രോഗികള്‍,മരണം 11

റിയാദ്:സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 158 പേരില്‍കൂടി.അതോടൊപ്പംതന്നെ11 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗമുക്തരായത് 149 പേരാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,848 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,112 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,722 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,014 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 425 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് റിയാദിൽ 44 പേരിലാണ്.മക്ക 32,കിഴക്കൻ പ്രവിശ്യ…

Read More

സൗദിയ അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ മുഴുവനായും സൗദിവൽകരിച്ചു

റിയാദ് :സൗദിഅറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയിൽ അസിസ്റ്റന്റ് പൈലറ്റ് സ്ഥാനങ്ങൾ പൂർണ്ണമായും സൗദിവൽക്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദിഅറേബ്യ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.സൗദി അറേബ്യയുടെ 75 വർഷത്തെ യാത്രയിൽ ഇത് ചരിത്രപരമായ ദിവസമാണെന്ന് സൗദിയ ഡയറക്ടർ ജനറൽ ഇബ്രാഹിം അൽഉമർ പറഞ്ഞു.അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ പൂർണ്ണമായും സൗദിവൽക്കരിക്കുമെന്ന് രണ്ട് വർഷം മുമ്പ് സൗദി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.സൗദിയയുടെ എല്ലാ പൈലറ്റ് തസ്തികകളും ഉടൻതന്നെ സൗദിവൽകരിക്കുമെന്നും സൗദിയ യാത്രയ്ക്ക് ഇതുവരെ സംഭാവന നൽകിയ എല്ലാ വിദേശി പൈലറ്റുമാർക്കും…

Read More

സൗദിയില്‍ ഇന്ന് 174 കൊവിഡ് രോഗികള്‍,മരണം 10

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 174 പേരില്‍കൂടി.തുടർച്ചയായി മരണനിരക്കിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 208 പേരുമാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,690 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,101 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,573 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,016 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 436 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്…

Read More

കൊവിഡ് വാക്‌സിന്‍: സൗദിയില്‍ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് ലക്ഷം പേര്‍

സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെ ഇന്നലെ മാത്രം ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ്പിലൂടെ ഇപ്പോഴും രജിസ്‌ട്രേഷന്‍ തുടരുന്നുണ്ട്. വാക്‌സിന്‍ വിതരണം മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ് അറിയിച്ചു.  

Read More

ട്രാക്ക് നിയമ ലംഘനത്തിന് പിഴ; മക്കയടക്കം അഞ്ച് നഗരങ്ങളില്‍ കൂടി

റിയാദ്:സൗദിയിൽ റോഡുകളിലെ ട്രാക്ക് പരിധികള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് ക്യാമറയിൽ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്ന സംവിധാനം സൗദിയിലെ അഞ്ചു നഗരങ്ങളില്‍ കൂടി നടപ്പാക്കി തുടങ്ങുമെന്ന് സൗദിട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക, മദീന, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ,ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറ സംവിധാനം നടപ്പിലാക്കുന്നത്.ട്രാഫിക് ഡയറക്ടറേറ്റ് ഇന്നലെ അറിയിച്ചതു പ്രകാരം ഇവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍ വരാന്‍ ഇനി അഞ്ചു ദിവസം കൂടിയാണ് ശേഷിക്കുന്നത്.ആദ്യഘട്ടത്തിൽ റിയാദ്ദ്,ദമാം, ജിദ്ദ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ജിസാന്‍,…

Read More

സൗദിയില്‍ ഇന്ന് 142 കൊവിഡ് രോഗികൾ;മരണം 10

  റിയാദ്: സൗദിയില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് രോഗികൾ 142.മരണ നിരക്കിൽ ഇന്ന് നേരിയതോതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.10 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.201പേരാണ് ഇന്ന് രോഗമുക്തരായത്. തുടക്കം മുതൽ ഇതിനകം മൊത്തം കൊവിഡ് ബാധിച്ചത് 3,60,155 പേരിലും,കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6069 പേരാണ്.മൊത്തം രോഗമുക്തി നേടിയവർ 3,50,993 പേരുമാണ്.3093 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 476 പേരാണ് അത്യാസന്ന നിലയിലുള്ളത്. റിയാദ് 34, മക്ക 32, മദീന 19, കിഴക്കന്‍ പ്രവിശ്യ…

Read More