റിയാദ്:കഴിഞ്ഞ മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകൾ.അടുത്ത മാസം അഞ്ചാം തീയ്യതി ബഹ്‌റൈനില്‍ നടന്നുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ ഗള്‍ഫ് നേതാക്കള്‍ നേരിട്ട് പങ്കെടുക്കുമെന്നും കുവൈത്ത് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.അടുത്ത മാസം അഞ്ചാം തീയ്യതി നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.പ്രശ്‌ന പരിഹാരത്തിന് കുവൈത്തും, അമേരിക്കയും മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതില്‍ വലിയ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
The Best Online Portal in Malayalam