അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് സൗദി അറേബ്യ

സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. അവര്‍ സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം.

രണ്ടാഴ്ച മുന്‍പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അതിർത്തികൾ അടച്ചിട്ടത്. ഇനി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ടാകും.

എന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.