സൗദിയിൽ ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. 18 വയസിനും 70 വയസിനും ഇടയിലുള്ള ആഭ്യന്തര തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് മന്ത്രാലയം അനുമതി നൽകിയത്. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്.
മന്ത്രാലയത്തിന്റെ ഇഅ്ത്മർന മൊബൈൽ അപ്ലിക്കേഷൻ വഴി മുൻകൂർ അനുമതി നേടുന്നവർക്കാണ് അവസരം ലഭിക്കുക. മാസത്തിൽ രണ്ട് തവണയാണ് പരമാവധി ഒരാൾക്ക് ഉംറ ചെയ്യാൻ അനുവാദമുള്ളത്.