ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി അറേബ്യ. സുരക്ഷിതമായ രീതിയില്‍ ഹജ്ജ് കര്‍മങ്ങള്‍ നടത്തിയതിന്റെ അനുഭവവും പരിചയവും അടിസ്ഥാനമാക്കി വരുന്ന ഉംറ സീസണ്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഹജ്ജ്, ഉംറ ഉപമന്ത്രി ഡോ.ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു.
ഇത്തവണത്ത ഹജ്ജില്‍ നിന്ന് ലഭിച്ച അനുഭവങ്ങള്‍ അനിതരസാധാരണമാണ്. ഉന്നതനിലവാരത്തിലുള്ള ആരോഗ്യ, സുരക്ഷാ, സംഘാടന നടപടിക്രമങ്ങള്‍ നടപ്പാക്കിയാണ് ഹജ്ജ് പൂര്‍ത്തീകരിച്ചത്.
ഹജ്ജ് ചെയ്തവര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു ഇവര്‍ ഹജ്ജിനെത്തിയത്.