കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായി; തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും: ചെന്നിത്തല

കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക വൈകാനുണ്ടായ കാരണവും അതാണ്. സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും

മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടി മെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും.

ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ പോകാൻ തയ്യാറുണ്ടോ. എടുത്ത നിലപാട് തെറ്റാണെന്ന് പറയുമോ. അഴകൊഴമ്പൻ നിലപാട് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു