പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മുഖ്യ പ്രചാരണ വിഷയം ശബരിമലയെന്ന് തെളിയുന്നു. രാഷ്ട്രീയം പറയാതെ ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് കണ്ടെത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു
ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കി. ശബരിമല റിവ്യൂ ഹർജി വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. പാർലമെന്റിൽ നിയമനിർമാണത്തിന് കേന്ദ്രം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു
സിപിഎമ്മും ബിജെപിയും ഇപ്പോൾ മിണ്ടാതിരിക്കുന്നത് അവരുടെ കൂട്ടുകെട്ടിനെ തടസ്സമുണ്ടാക്കും എന്നതുകൊണ്ടാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ നിയമനിർമാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു