ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. ദേശീയപാതയിൽ ഒറ്റപ്പുന്നയിലാണ് അപകടം. ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പട്ടണക്കാട് സ്വദേശി മേരി(54)ആണ് മരിച്ചത്. മകനും പേരക്കുട്ടിക്കുമൊപ്പം സ്‌കൂട്ടറിൽ പോകുകയായിരുന്നു   ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് വീണ മേരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൻ റോബർട്ട്, പേരക്കുട്ടി ആറുവയസ്സുകാരൻ റയാൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വാവ സുരേഷിന്‍റെ നില അതീവ ഗുരുതരം; 5 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ഡോക്ടർമാർ

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നൽകുകയും ചെയ്തു. വാവാ സുരേഷിന് നിലവില്‍ ബോധം വന്നിട്ടില്ല. ഹൃദയത്തിന്‍റെ നില സാധാരണ നിലയിലായെങ്കിലും അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. സിപിആര്‍ നല്‍കിയത് ഗുണമായി. പ്രതീക്ഷയുണ്ടെന്നാണ്…

Read More

ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങൾ തുടരും

  തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം തുടരാന്‍ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും. നിലവില്‍ എ ബി സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അതേപടി തുടരുവാനും തീരുമാനമായി.

Read More

വാവ സുരേഷിന് കോട്ടയത്ത് വെച്ച് മൂർഖന്റെ കടിയേറ്റു; ചികിത്സയിൽ പ്രവേശിച്ചു

  വാവാ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കരിങ്കൽ കെട്ടിനിടയിൽ മൂർഖനെ കണ്ടെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേറ്റത്.

Read More

പ്രതി ഉപാധി വെക്കുന്നത് കേട്ടുകേൾവി ഇല്ലാത്തത്, ദിലീപിന് മറ്റൊരാൾക്കുമില്ലാത്ത ആനുകൂല്യം: പ്രോസിക്യൂഷൻ

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 1.45ന് ഹർജി പരിഗണിക്കും. ദിലീപ് ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിലും നാളെ തീരുമാനമെടുക്കും. അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളണം. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മറ്റൊരു പ്രതിക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് ലഭിക്കുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോൺ…

Read More

ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളില്‍ അധ്യാപകർ പരസ്യപ്രസ്താവന നടത്തേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

  അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്ക് അവകാശമുണ്ട്. എന്നാൽ ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ പരസ്യപ്രസ്താവന പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ വിഷയത്തിലാണ് മന്ത്രിയുടെ മറുപടി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകരെ വിമർശിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഓരോ ചുമതല നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന്…

Read More

വയനാട് ജില്ലയില്‍ 1062 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (31.01.22) 1062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 927 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 152646 ആയി. 142210 പേര്‍ രോഗമുക്തരായി. നിലവില്‍ 8594 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം…

Read More

സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കൊവിഡ്, 10 മരണം; 38,458 പേർക്ക് രോഗമുക്തി

  കേരളത്തിൽ 42,154 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂർ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂർ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസർഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,25,238…

Read More

മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; സംപ്രേഷണം ഉടന്‍

  മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും. ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ…

Read More

ഫോണിൽ ഒളിച്ചുകളി; ദിലീപ് കോടതിയിൽ ഹാജരാക്കിയതിൽ നിർണായകമായ ഐ ഫോൺ ഇല്ല

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ ക്രൈംബ്രാഞ്ച് നിർണായകമെന്ന് വിശേഷിപ്പിച്ച ഐ ഫോൺ ഇല്ല. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ഒന്നാം നമ്പർ ഫോൺ ഇല്ലാതെയാണ് ദിലീപ് ഫോണുകൾ നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് പട്ടികയിലെ 2, 3, 4 ക്രമനമ്പറുള്ള ഫോണുകളാണ് ദിലീപ് നൽകിയത്. ഒന്നാം നമ്പർ ഫോൺ ഏതാണെന്ന് തനിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തന്റെ കൈവശമില്ലെന്നും…

Read More