അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ ക്രൈംബ്രാഞ്ച് നിർണായകമെന്ന് വിശേഷിപ്പിച്ച ഐ ഫോൺ ഇല്ല. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ഒന്നാം നമ്പർ ഫോൺ ഇല്ലാതെയാണ് ദിലീപ് ഫോണുകൾ നൽകിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് പട്ടികയിലെ 2, 3, 4 ക്രമനമ്പറുള്ള ഫോണുകളാണ് ദിലീപ് നൽകിയത്. ഒന്നാം നമ്പർ ഫോൺ ഏതാണെന്ന് തനിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തന്റെ കൈവശമില്ലെന്നും ഉപേക്ഷിച്ചതായും ദിലീപ് പറയുന്നു. ഇതേ ഐഎംഇഐ നമ്പറിലുള്ളതാണ് തന്റെ രണ്ടാമത്തെ ഐ ഫോൺ എന്നും ദിലീപ് പറയുന്നു.
ഒന്നാം നമ്പർ ഫോൺ തന്റെ പക്കൽ ഇല്ലെന്നാണ് ദിലീപ് അവകാശപ്പെടുന്നതെങ്കിലും ഇത് ദിലീപ് ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപും കൂട്ടുപ്രതികളും ഇന്ന് ആറ് ഫോണുകളാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്.