നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് നടൻ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. കേസിൽ തുടരന്വേഷണമെന്ന ആവശ്യം പ്രഹസനമാണ്. സംസ്ഥാന സർക്കാർ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുംവരെ കാക്കാനാണെന്നും ദിലീപ് പറയുന്നു
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ചോദ്യങ്ങൾക്ക് ദിലീപ് നിഷേധാത്മക മറുപടികളാണ് നൽകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.