നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിലെ ഹർജി ദിലീപ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ദിലീപ് പിൻവലിച്ചു. കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. നേരത്തെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു

ഇതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൻ താൻ ഇരയാണെന്നും ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ദിലീപ് ഹർജി പിൻവലിച്ചത്.