സംസ്ഥാനത്ത് ഇന്ന് 45,449 പേർക്ക് കൊവിഡ്, 38 മരണം; 27,961 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

ദിലീപിൻ്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിൻകര രൂപത. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടുവെന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ പണം തട്ടിയെന്ന് ദിലീപിൻ്റെ സത്യവാങ്മൂലത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂപതയുടെ വിശദീകരണം. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Read More

മുഖകാന്തി വർദ്ധിപ്പിക്കാൻ ഇതാ രണ്ട് കിടിലൻ ഫേസ് പാക്കുകൾ

  സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുൽക്കേ ഉപയോഗിച്ചു വരുന്ന ചേരുവകയാണ് കടലപ്പൊടി. എണ്ണമയമുള്ള ചർമ്മത്തിന് കടലമാവ് ഒരു മികച്ച ക്ലെൻസറാണ്. ചർമ്മത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തെ മൃദുലമാക്കുന്നു. മുഖകാന്തി വർ​ദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന്… വേണ്ട ചേരുവകൾ… കടലപ്പൊടി 2 ടേബിൾ സ്പൂൺ മഞ്ഞൾ 1 ടേബിൾ സ്പൂൺ പാൽ പാട 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന…

Read More

ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ചകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക മൊഴി പരിശോധിച്ച ശേഷം തയ്യാറാക്കും. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി…

Read More

തുളസി ഇലകൾ ചവച്ചു നോക്കൂ,​ അറിയാം ശരീരത്തിലെ മാറ്റം

  ആയുർവേദത്തിൽ പ്രധാനിയായ തുളസി പല ആരോഗ്യ പ്രശ്നങ്ങളും ഭേദമാക്കാൻ സഹായിക്കും. ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപറ്റിക്, ആന്റി ബാകറ്റീരിയൽ സവിശേഷതകൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിറുത്താൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ ദിവസവും ഏകദേശം 10-12 തുളസി ഇലകൾ ചവയ്ക്കുന്നത് രക്തചംക്രമണം ക്രമീകരിക്കാനും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.വായ്നാറ്റം അകറ്റാൻ മാത്രമല്ല, മോണരോഗങ്ങൾ, പയോറിയ, മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാൻ…

Read More

കേപ് ടൗൺ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 287ന് പുറത്ത്; ക്വിന്റൺ ഡികോക്കിന് സെഞ്ച്വറി

കേപ്ടൗണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്‌കോർ ഉയർത്തിയത്. തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 34 റൺസെടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ 70ൽ മൂന്നാം വിക്കറ്റും വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഡികോക്കും വാൻഡർഡസനും ചേർന്ന് ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക കരകയറി. ക്വിന്റൺ ഡികോക്ക്…

Read More

തുടരന്വേഷണം വെറും പ്രഹസനം; വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് നടൻ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. കേസിൽ തുടരന്വേഷണമെന്ന ആവശ്യം പ്രഹസനമാണ്. സംസ്ഥാന സർക്കാർ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുംവരെ കാക്കാനാണെന്നും ദിലീപ് പറയുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്….

Read More

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്; ഐസോലേഷനിൽ പ്രവേശിച്ചു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഹൈദരാബാദിൽ ഉപരാഷ്ട്രപതി ഒരാഴ്ച ഐസോലേഷനിൽ തുടരുമെന്ന് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതിയുടെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ഐസോലേഷനിലേക്ക് മാറണമെന്നും പരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു അഭ്യർഥിച്ചു.

Read More

വയനാട് ജില്ലയില്‍ 1074 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (23.01.22) 1074 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തി നേടി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143101 ആയി. 136829 പേര്‍ രോഗമുക്തരായി. നിലവില്‍ 4439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4233 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദ്  (27) മരിച്ചതെന്നാണ്  പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്.  പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.   കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

Read More