ആയുർവേദത്തിൽ പ്രധാനിയായ തുളസി പല ആരോഗ്യ പ്രശ്നങ്ങളും ഭേദമാക്കാൻ സഹായിക്കും. ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപറ്റിക്, ആന്റി ബാകറ്റീരിയൽ സവിശേഷതകൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു.ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിൽ നിലനിറുത്താൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ ദിവസവും ഏകദേശം 10-12 തുളസി ഇലകൾ ചവയ്ക്കുന്നത് രക്തചംക്രമണം ക്രമീകരിക്കാനും സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.വായ്നാറ്റം അകറ്റാൻ മാത്രമല്ല, മോണരോഗങ്ങൾ, പയോറിയ, മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാൻ തുളസി ഉണക്കി പൊടിച്ച് തേച്ചാൽ മതി. പല്ലുവേദന അകറ്റാനും തുളസി മികച്ചതാണ്. വെറും വയറ്റിൽ കുറച്ച് തുളസിയില ചവയ്ക്കുന്നത് ജലദോഷം, പനി എന്നിവയിൽ നിന്ന് മുക്തി നേടാൻ നിങ്ങളെ സഹായിക്കും. വൃത്തിയുള്ള തുണിയോ ഉപയോഗിച്ച്, തുളസി നീര് തുല്യ അളവിൽ വെളിച്ചെണ്ണയിൽ കലർത്തി പൊള്ളലേറ്റ സ്ഥലത്ത് നേരിട്ട് പുരട്ടുന്നത് വേദനയിൽ നിന്ന് ആശ്വാസം നല്കും.