ശരീരത്തിലെ ആ ശബ്ദങ്ങള്‍ അറിയാം

 

നമ്മുടെ ശരീരത്തിലെ മൂക്ക്, ചെവി പോലുള്ള അവയവങ്ങള്‍ ചില സമയത്ത് ചൂളം വിളി പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അവയെ കുറിച്ച് അറിയാം:

മൂക്കിലെ ചൂളം വിളി: ശ്വാസമെടുക്കുമ്പോള്‍ ചിലപ്പോള്‍ മൂക്കില്‍ നിന്ന് ചൂളം വിളി പോലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? ശ്വാസം പുറത്തുപോകാനുള്ള തടസ്സം കാരണമാണ് ഈ ശബ്ദമുണ്ടാകുക. ശ്ലേഷ്മം കെട്ടിക്കിടക്കുന്നത് കാരണമാണിത്.

കഴുത്തിലെ പൊട്ടല്‍: കഴുത്തില്‍ ചിലപ്പോള്‍ പൊട്ടല്‍ ശബ്ദം കേള്‍ക്കുന്നത് നിങ്ങള്‍ക്ക് പ്രായമേറുന്നത് കൊണ്ടല്ല. നിരവധി സന്ധികള്‍ നമ്മുടെ കഴുത്തിലുണ്ട്. ഇവയില്‍ ദ്രാവകം നിറഞ്ഞ് കുമിളയാകും. ഈ കുമിള പൊട്ടുന്നതാണ് അത്തരം ശബ്ദം.

ചെവിയിലെ മൂളക്കം: രാത്രി കിടക്കുമ്പോള്‍ ചെവിയില്‍ മൂളക്കം അനുഭവപ്പെടാറുണ്ടോ? പ്രാണികള്‍ ചെവിയില്‍ കടന്നതിനാലാണെന്ന തോന്നലില്‍ ഇയര്‍ ബഡ്‌സ് ഉപയോഗിക്കും നമ്മള്‍. എന്നാല്‍, ചെവിയുടെ പിന്നിലുള്ള തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള പ്രധാന ധമനികളില്‍ കൂടി രക്തം ഒഴുകുന്ന ശബ്ദമാണിത്. രാത്രിയാകുമ്പോള്‍ ഇത് വ്യക്തമായി കേള്‍ക്കാനാകുന്നു. ശബ്ദം വലുതാകുകയോ രാവിലെയും കേള്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ അലര്‍ജിയോ അണുബാധയോ ആയിരിക്കും കാരണം.