Headlines

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച; ചർച്ചയ്ക്ക് തുടക്കമിട്ടത് സർക്കാർ പ്രതിനിധി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്.

സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.