Headlines

ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാദൗത്യം ദുഷ്കരം

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഭട്ട് വാഡിയിൽ വീണ്ടും ഗതാഗത തടസം ഉണ്ടായി. ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗതഗത യോഗ്യമാക്കിയ പ്രദേശത്താണ് വീണ്ടും കൂറ്റൻ പാറക്കല്ല് വീണത്. ബൈലി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതിനിടെയാണ് വഴിയിൽ വീണ്ടും തടസ്സമുണ്ടായത്. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കൂടെയാണ് സൈന്യത്തിന്റെ ട്രക്കുകളടക്കം പോകുന്നത്. എന്നാൽ മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് ഭീഷണിയാണ്….

Read More

കെപിസിസി, ഡിസിസി പുനഃസംഘടനയില്‍ തീരുമാനമായില്ല; നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്നു

കോണ്‍ഗ്രസില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതും മാറ്റുന്നതും എന്നും ദുര്‍ഘടം പിടിച്ച പരിപാടിയാണ്. അത് കെപിസിസി അധ്യക്ഷസ്ഥാനം മുതല്‍ ബൂത്ത് പ്രസിഡന്റിനെവരെ മാറ്റണമെങ്കില്‍ വലിയ ചര്‍ച്ചയും അനുരജ്ഞനവും ഒക്കെ ആവശ്യമാണ്. തീരുമാനമായില്ലെങ്കില്‍ പിന്നെ ഹൈക്കമാന്റ് പ്രഖ്യാപനമാണെന്ന് പറഞ്ഞ് ഭാരവാഹികളെ പ്രഖ്യാപിക്കും. ഇതോടെ ഭാരവാഹിത്വം നഷ്ടമാവുന്നവര്‍ പാര്‍ട്ടിയില്‍ എതിരാളികളാവും, ചിലരൊക്കെ പാര്‍ട്ടി വിട്ടുപോയ ചരിത്രവുമുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് സീറ്റു കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നതും പതിവാണ് ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഡിസിസി ഭാരവാഹി നിര്‍ണയ ചര്‍ച്ച അനന്തമായി നീളാന്‍ കാരണം. കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം…

Read More

രാഹുലിന് പിന്നാലെ സുനില്‍കുമാറും; ‘തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയം’

തൃശൂർ: തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനിൽകുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി വിഎസ് സുനിൽകുമാർ രംഗത്തെത്തിയത്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ…

Read More

KPCC പുനഃ സംഘടന വെെകും; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി

കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ തീരുമാനമായില്ല. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ല. ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇന്നലെ ചർച്ചയ്ക്ക് അന്തിമരൂപം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നേതാക്കൾക്ക് ഡൽഹിയിൽ വീണ്ടും തുടരേണ്ട സാഹചര്യം ഉണ്ടായി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കൾ…

Read More

ഒടുവിൽ അനിശ്ചിതങ്ങളിൽ നിന്ന് പുറത്തേക്ക്; ഇന്ത്യൻ സൂപ്പർ ലീഗ് ഈ വർഷം തന്നെ

ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ വർഷം തന്നെ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ കല്യാൺ ചൗബേ അറിയിച്ചു. AIFF ഭരണഘടന കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന്നട്ടെ അടിസ്ഥാനത്തിൽ ആയിരിക്കും ലീഗിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പർ കപ്പോടെയായിരിക്കും ഈ സീസൺ ആരംഭിക്കുക. ക്ലബ്ബുകളുടെ പ്രതിനിധികളുമായി ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ നടത്തുന്നതിനായി മതിയായ സമയം നൽകണമെന്ന ക്ലബ്ബുകളുടെ…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പ്; കെ ടി ജലീൽ

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പെന്ന് കെ ടി ജലീൽ എംഎൽഎ. തോട്ടഭൂമി എന്ന് അറിഞ്ഞിട്ടാണ് സ്ഥലം ഇടപാട് നടന്നത്. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെൻ്റ് വാങ്ങിയത്. കരാർ ആകും മുമ്പ് തറക്കല്ലിടൽ നടന്നു. നിർമ്മാണ അനുമതി കിട്ടാത്ത സ്ഥലം ആണ് അതെന്നും ജലീൽ ആരോപിച്ചു. ഒരു സെൻ്റിന് ഒരു ലക്ഷത്തി 22 ,000 രൂപ എന്നത് പകൽ കൊള്ളയാണ്. മുസ്ലീംലീഗ് ദുരന്ത സഹായത്തിന് പിരിച്ച പണത്തിന്…

Read More

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി ചിത്രം തെളിഞ്ഞു

നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു.നിലവിലെ സെക്രട്ടറി ബി രാകേഷും ഫിലിം ചേംബറിന്റെ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടും ആണ് പ്രസിഡന്റ്‌ സ്ഥാനത്തിനായി മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നത്. 20 അംഗ ഭാരവാഹി സ്ഥാനത്തേക്കായി 39 പേരാണ് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സോഫിയ പോൾ, സന്ദീപ് സേനൻ, ആനന്ദ് പയ്യന്നൂർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവർ ആണ് സ്ഥാനാർഥികൾ….

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച; ചർച്ചയ്ക്ക് തുടക്കമിട്ടത് സർക്കാർ പ്രതിനിധി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഭരണ സമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.നിലവിൽ, വിഷയത്തിൽ തുടർ ചർച്ചകളും കൂടിയാലോചനകളും നടന്നു വരികയാണ്.

Read More

‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ,…

Read More

ജംബോ കോർ കമ്മിറ്റിയുമായി സംസ്ഥാന ബിജെപി

പരാതികളൊഴിവാക്കാൻ ജംബോ കോർ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേർ അടങ്ങുന്ന ജംബോ കോർ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവർ 21 പേരടങ്ങുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉണ്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, സി കെ പത്മനാഭൻ, എന്നിവരെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കന്യാസ്ത്രീ വിഷയത്തിലെ ഭിന്നതകൾക്കിടെ സംഘപരിവാർ മുറിവുണക്കാൻ തീവ്ര ശ്രമവുമായി ബിജെപി.ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച…

Read More